2010 സെപ്റ്റംബർ 7, ചൊവ്വാഴ്ച
രണ്ടു വാലുള്ള അയല
വെറുതെ കൊതിപ്പിക്കുന്നില്ല,
ഇത് ഒരു അത്ഭുത മീനിന്റെ കഥയല്ല.കുട്ടിക്കാലത്തു പറഞ്ഞുകേട്ട ഒരു തമാശക്കഥയാണ്. ഈ കഥയിലെ കഥാപാത്രങ്ങള്‍ ഞാന്‍ പറയാന്‍ പോകുന്ന പേരില്‍ത്തന്നെയാണോ അറിയപ്പെട്ടത് എന്നറിയില്ല. അവര്‍ ശരിക്കും എന്റെ നാട്ടുകാര്‍ തന്നെയാണോ എന്നും നിശ്ചയമില്ല. ഇത്തരം നിശ്ചയങ്ങള്‍ക്കൊന്നും കഥകളില്‍ സ്ഥാനമില്ലാത്തതുകൊണ്ട് സധൈര്യം അവതരിപ്പിക്കുന്നു.
രണ്ടു വൃദ്ധ ദമ്പതികളുണ്ടായിരുന്നു. മൂസക്കായും അമിനത്തായും. മക്കളൊ ബന്ധുക്കളൊ ഇല്ലാത്തതിനാല്‍ ഒരു വീട്ടില്‍ ഒറ്റ്ക്കായിരുന്നു താമസം. വഴിവക്കിലായിരുന്നു ഇവരുടെ വീട്. വഴിപോക്കരോട് മൂസക്ക വിശേഷങ്ങള്‍ ചോദിക്കുകയും പറയുകയും ചെയ്യും.
മൂസക്കാക്ക് അയല വലിയ ഇഷ്ടമാണ്. മിക്ക ദിവസങ്ങളിലും മൂപ്പര് ഒരു അയല വാങ്ങും. ആമിനത്ത അയല മൂന്നായി മുറിച്ച് കറിവെക്കും.
ഫൂഡല്‍ മൂല്യവ്യവസ്ഥ കൊടികുത്തി വാഴുന്ന കാലമായതുകൊണ്ട് മൂസക്കായാണ് ആദ്യം ഭക്ഷണം കഴിക്കുക. ഇടനിലയായി ജനാധിപത്യവും ഫെമിനിസവുമൊന്നും പ്രവര്‍ത്തിക്കാത്തതുകൊണ്ട് മേല്‍ പ്രസ്താവിച്ച അയലയുടെ മൂന്നു കഷണങ്ങളും മൂസക്ക തട്ടും. ആമിനത്താക്ക് വെറും തല മാത്രം.
അയലയുടെ ഉടല് ശാപ്പിടാനുള്ള മോഹം കലശലായ ഒരു ദിവസം മൂസക്കാ അറിയാതെ ആമിനത്ത ഒരു അയല വേറെ സംഘടിപ്പിച്ചു. ഫൂഡല്‍ മൂല്യവ്യവസ്ഥയ്ക്കു കോട്ടം തട്ടാതെ മൂസക്കായുടെ മൂന്നു കഷണങ്ങളും വിളമ്പി ആമിനത്ത ആരോരുമറിയാതെ ഇരുട്ടിന്റെ മറവില്‍ ആശ തീര്‍ത്തു.
പിറ്റേന്ന് വീട്ടിനടുത്തുകൂടി പോയവരോടെല്ലാം മൂസക്ക ആ അത്ഭുത കഥ പറഞ്ഞു:
"കേള്‍ക്കണൊ കൂട്ടരേ,
ഇന്നലെ ഞാന്‍ വാങ്ങിയ അയല കറി വെച്ചപ്പോള്‍ വാല് രണ്ട്..."
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)


അയലക്കഥ യിലെ ഫ്യുടല്‍ പോങ്ങച്ചത്തെക്കാള് ഇരുട്ടിലെ അയല കഷണം ഇഷ്ടായി
മറുപടിഇല്ലാതാക്കൂ:)
മറുപടിഇല്ലാതാക്കൂBest Wishes
അയലക്കഥ കൊള്ളാാം... :)
മറുപടിഇല്ലാതാക്കൂപാവം ആമിനാത്ത
ഓ.ടോ:
ആർദ്രൻ എന്ന തൂലിക നാമത്തിൽ മറ്റൊരു ബ്ലോഗർ ഉണ്ടായിരുന്നല്ലോ !
GOD ANU KATTO INIUM EYUTHU
മറുപടിഇല്ലാതാക്കൂ